സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച മലയാളി ഉള്‍പ്പെടെ രണ്ടു ഭീകരരെ തിരുവനന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച മലയാളി ഉള്‍പ്പെടെ രണ്ടു ഭീകരരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എന്‍ ഐ എ അറസ്റ്റുചെയ്തു.
കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഗുല്‍നവാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ലഷ്‌കര്‍ ഇ തയ്ബ ഭീകരനായ ഗുല്‍നവാസ് ഡല്‍ഹി സ്‌ഫോടന കേസില്‍ പ്രതിയാണ്. ഹവാല ഇടപാടിലും ഇയാള്‍ക്കു ബന്ധമുണ്ടെന്ന് അറിയുന്നു.
ബംഗളുരു സ്‌ഫോടന കേസില്‍ ഷുഹൈബിന് പങ്കുണ്ടെന്ന് എന്‍ ഐ എ വ്യക്തമാക്കി. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരുമായി ഷുഹൈബിന് ബന്ധമുണ്ട്.
ഇരുവരും വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിയത്. വിമാനത്താവളത്തില്‍ തന്നെ രണ്ട് മണിക്കൂറോളം ഇവരെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലില്‍ സംബന്ധിച്ചതായി അറിയുന്നു.
തിരുവനന്തപുരത്തുനിന്ന് ഇരുവരെയും കൊച്ചിയിലേക്കു കൊണ്ടുപോകും. അവിടെ എന്‍ ഐ എ ഓഫീസില്‍ വീണ്ടും ചോദ്യം ചെയ്ത ശേഷം ഷുഹൈബിനെ ബംഗളൂരുവിലേക്കു കൊണ്ടുപോതും. ഗുല്‍നവാസിനെ ഡല്‍ഹിയിലേക്കു കൊണ്ടുപോകും.
Keywords: Terrorists, Kerala, Bangalore
COMMENTS