തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴു അരിച്ച നിലയില്‍ വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴു അരിച്ച നിലയില്‍ വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
അത്യന്തം ഗൗരവകരമായ ഈ വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗിക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വീഴ്ചയെ തുടര്‍ന്ന് കഴിഞ്ഞമാസം 21 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന് അവിടെ വച്ച് കോവിഡ് പിടിപെടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് രോഗിയുടെ ശരീരത്ത് പുഴു അരിക്കുന്നതായി മക്കള്‍ കണ്ടത്. തുടര്‍ന്ന് വിവരം മാധ്യമങ്ങള്‍ വഴി പുറത്തറിയുകയായിരുന്നു.
Keywords: TVPM medical college, Covid patient, Worms found in body
COMMENTS