സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ പിടികൂടിയ സംഭവം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല...
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ പിടികൂടിയ സംഭവം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും സൂചന.
രാജ്യമാകെ എന്‍ഐഎയും മറ്റ് ഏജന്‍സികളും വലവിരിച്ചിരിക്കുകയാണ്. ഇന്നു ആലുവ പാതാളത്തുനിന്ന് രണ്ടു പേരെയും പെരുമ്പാവൂരില്‍ നിന്ന് ഒരാളെയുമാണ് പിടികൂടിയത്.
സംസ്ഥാന പൊലീസിന്റെ പിന്തുണയോടെ വെളുപ്പിനു നടത്തിയ റെയ്ഡിലാണ് ഇവരെ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരെ പിടൂകിടിയത്. മൂവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്.
ഇതേസമയം തന്നെ പശ്ചിമ ബംഗാളില്‍ നടന്ന റെയ്ഡില്‍ എട്ടു പേരെയാണ ്പിടികൂടിയത്. കുറച്ചുനാളായി ദേശീയ അന്വേഷണ ഏജന്‍സി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഭീകരാക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് അറിയുന്നത്.
കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ഭീകരര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കുടുംബവും ഇവരുടെ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ആലുവ റൂറല്‍ പൊലീസും റെയ്ഡില്‍ സഹായിച്ചു. പിടിയിലായവരെ കൊച്ചി എന്‍ഐഎ ഓഫീസിലേക്കു കൊണ്ടുവന്നു.
ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് എന്‍ഐഎ ഡല്‍ഹി യൂണിറ്റിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് സാദ്ധ്യത.
ആയുധങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തുവെന്ന് എന്‍ഐ അറിയിച്ചു.
കേരളത്തില്‍ ഭീകര സാന്നിദ്ധ്യം വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Kochi, Terrorists, Crime, Al Queda

							    
							    
							    
							    
COMMENTS