തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ ഒരു സ്വകാര്...
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനോട് സംസാരിച്ചതായി സൂചന.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ ഇവര്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സുഹൃത്തുകൂടിയായ നഴ്‌സിനോട് വെളിപ്പെടുത്തിയതായാണ് സൂചന.
മെഡിക്കല്‍ കോളേജിലെ നഴ്‌സിനോട് ചികിത്സയ്ക്കായുള്ള പണത്തിനായി വീട്ടുകാരെ വിളിക്കാനാണ് എന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയതെന്നാണ് വിവരം.
സ്വപ്നയെ കിടത്തിയിരുന്ന സെല്ലിനു പുറത്ത് പൊലീസും എന്‍.ഐ.എ പ്രതിനിധിയുമൊക്കെ കാവല്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവമെന്നത് ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്.
സംഭവം വിവാദമായതോടെ എന്‍.ഐ.എയും മെഡിക്കല്‍ കോളേജും ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാമതും സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Keywords: Swapna Suresh, Gold smuggling case, Trissur medical college
COMMENTS