ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട്, ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതി വിധി. ജസ്റ്റിസ് അ...
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട്, ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതി വിധി.
ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് ബി.ആര്. ഗവായി, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഖണ്ഡ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും മന്ത്രിമാരിയാരിന്നു ഹര്‍ജിക്കാര്‍.
ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഓഗസ്റ്റ് 17ന് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. ഇതിനെതിരെയാണ് റിവ്യു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
കോവിഡ് കാലമാണെങ്കിലും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
Keywords: JEE, NEET, Supreme Court
COMMENTS