ന്യൂഡല്‍ഹി: രണ്ടാമൂഴം സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട കേസിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് സുപ്രീംകോടതി അംഗീകാരം. എം.ടി വാസുദേവന്‍ നായരും...
രണ്ടാമൂഴം തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരികെ നല്‍കുമെന്നതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ. ഇതോടെ തിരക്കഥയുടെ പൂര്‍ണ്ണ അവകാശം എം.ടിക്ക് ലഭിക്കും. ഇതോടൊപ്പം എം.ടിക്ക് ശ്രീകുമാര്‍ മേനോന്‍ അഡ്വാന്‍സ് ആയി നല്‍കിയ ഒന്നേകാല്‍ക്കോടി രൂപ അദ്ദേഹം തിരികെ നല്‍കും.
അതേസമയം ശ്രീകുമാര്‍ മേനോന് ഈ തിരക്കഥ ആസ്പദമായതോ ഭീമന്‍ കേന്ദ്രകഥാപാത്രമായതോ ആയ സിനിമ എടുക്കാന്‍ കഴിയില്ല. എന്നാല്‍ മഹാഭാരതം ആസ്പദമാക്കി വേറെ സിനിമയെടുക്കുന്നതിന് തടസ്സവുമില്ല. ഇതോടെ ഈ കേസില്‍ ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും.
Keywords: Randamoozham, M.T, Srikumar menon, Issue, Resolved
COMMENTS