ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രിയും കര്‍ണാടകത്തില്‍ നിന്നുള്ള എംപിയുമായ സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ചയായി ചികിത്സയില...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രിയും കര്‍ണാടകത്തില്‍ നിന്നുള്ള എംപിയുമായ സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു.
രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നില വഷളായതിനെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡ് -19 അണുബാധയെത്തുടര്‍ന്ന് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് സുരേഷ് അംഗഡി. എച്ച് വസന്ത്കുമാര്‍, അശോക് ഗസ്തി, ബല്ലി ദുര്‍ഗ പ്രസാദ് റാവു എന്നീ എംപിമാരും കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു.
1955 ലാണ് സുരേഷ് അംഗഡിയുടെ ജനനം. കര്‍ണാടകയിലെ ബെല്‍ഗാം ജില്ലക്കാരനാണ്. കഠിനാദ്ധ്വാനത്തിലൂടെയാണ് കേന്ദ്രമന്ത്രിപദം വരെയെത്തിയത്. 2004 മുതല്‍ ലോക് സഭാംഗമാണ്. നിയമ ബിരുദധാരിയായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
Shri Suresh Angadi was an exceptional Karyakarta, who worked hard to make the Party strong in Karnataka. He was a dedicated MP and effective Minister, admired across the spectrum. His demise is saddening. My thoughts are with his family and friends in this sad hour. Om Shanti. pic.twitter.com/2QDHQe0Pmj
— Narendra Modi (@narendramodi) September 23, 2020
സുരേഷ് അംഗഡിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നടുക്കം രേഖപ്പെടുത്തി. കര്‍ണാടകയിലെ ജനങ്ങള്‍ക്കായി അശ്രാന്തമായി പ്രവര്‍ത്തിച്ചനേതാവാണ് അദ്ദേഹമെന്നു രാഷ്ട്രപതി അനുസ്മരിച്ചു.
കര്‍ണാടകത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനമായി പരിശ്രമിച്ച സുരേഷ് അംഗഡി അസാധാരണ വ്യക്തിത്വത്തിന് ഉടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (സെക്യുലര്‍) മേധാവിയുമായ എച്ച്.ഡി. ദേവേഗൗഡ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Keywords: Junior Railways Minister, Suresh Angadi, Coronavirus infection, AIIMS, Delhi, Union Minister, MP, BJP leader, Belgaum , Karnataka, Lok Sabha, President, Ram Nath Kovind, Belagavi
COMMENTS