മലപ്പുറം: പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാ...
മലപ്പുറം: പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
സി.പി.എം വര്‍ഗീയ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അത് നടപ്പാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വിശ്വാസികള്‍ക്ക് മുറിവേല്‍പ്പിച്ചുവെന്നും നമ്മുടെ രാജ്യത്ത് വിശുദ്ധഗ്രന്ഥങ്ങള്‍ കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും ഓരോ പൗരനും സ്വാതന്ത്ര്യമുണ്ടെന്നും അത് കേരള ഗവണ്‍മെന്റെിന്റെ ഔദാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ആരോപണം വ്യക്തമാണെന്നും അതിന് ഗവണ്‍മെന്റ് വ്യക്തമായ മറുപടി തരണമെന്നും അല്ലാതെ സക്കാത്ത്, റമദാന്‍ കിറ്റ്, ഖുര്‍ആന്‍ എന്നൊക്കെ ആവര്‍ത്തിച്ച് വിശ്വാസികളെ വേദനിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരം ബി.ജെ.പി മുതലെടുക്കാന്‍ അവസരമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Keywords: P.K Kunhalikkutty, CPM, Kodiyeri Balakrishnan, B.J.P
COMMENTS