ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. കേസ് സിബി.ഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാ...
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. കേസ് സിബി.ഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ തടസഹര്‍ജിയുമായി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല അതിനാല്‍ സി.ബി.ഐയ്ക്ക് വിടണ്ട ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കേസ് പരിഗണിച്ച സുപ്രീംകോടതി അന്വേഷണം സംബന്ധിച്ച് സി.ബി.ഐയുടെ നിലപാട് തേടി.
സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ കേസില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
COMMENTS