ന്യൂഡല്‍ഹി: കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന്, ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ്...
ന്യൂഡല്‍ഹി: കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന്, ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിറുത്തിവച്ചു.
അസ്ട്രസെനേക കമ്പനിയുമായി ചേര്‍ന്നുള്ള വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വേളയിലാണ് നിറുത്തിവയ്‌ക്കേണ്ടിവന്നരിക്കുന്നത്. രണ്ടാം തവണയാണ് വാക്സിന്‍ പരീക്ഷണം നിറുത്തിവയ്ക്കുന്നത്.
വാക്‌സിന്റെ പാര്‍ശ്വഫലമാണ് അജ്ഞാതരോഗമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എന്നാല്‍, രോഗിയെക്കുറിച്ചോ രോഗത്തെക്കുറിച്ചോ ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ച വിവരം ജൂലായ് 20-നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുമായി ചേര്‍ന്നാണ് മരുന്നു നിര്‍മാണം.
ഓക്‌സ്ഫഡിന്റെ പങ്കാളികള്‍ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക കമ്പനിയാണ്. ഇന്ത്യയില്‍ അടക്കം 30,000ത്തിലധികം പേരാണ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധരായിട്ടുള്ളത്. 2021 ജനുവരിയോടെ വാക്സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. പരീക്ഷണം നിറിത്തുവച്ചതോടെ മരുന്ന് പുറത്തെത്തുന്ന തീയതിയുടെ കാര്യത്തിലും സംശയം ബലപ്പെട്ടിരിക്കുകയാണ്.
വാക്സിന്‍ വിജയമായാല്‍ ആദ്യം ലഭ്യമാകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പരീക്ഷണം നിറുത്തിവച്ചതില്‍ ആശങ്ക വേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണിതെന്നും അസ്ട്രസെനേക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നാണ് കമ്പനി പറയുന്നത്.
പരീക്ഷണം നിറുത്തിവച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ അസ്ട്രസെനേകയുടെ ഓഹരി വില ഇടിഞ്ഞു.
ഇതേസമയം, റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയുമായി ചേര്‍ന്ന വാക്‌സിന്‍ നിര്‍മിക്കാന്‍ റഷ്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
Summary: Following the discovery of an unknown disease in an injected person, the world's long-awaited Oxford University Covid immunization vaccine was discontinued. The trial of the vaccine in association with AstraZeneca had to be stopped at the final stage. This is the second time the vaccine test has been stopped.
Keywords: Oxford University Covid, Immunization vaccine, AstraZeneca, India, Covid 19
COMMENTS