ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 ബാധ നിയന്ത്രണാതീതമായ സ്ഥിതിയിലേക്ക് എത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു ദിവസം മാത്രം 90...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 ബാധ നിയന്ത്രണാതീതമായ സ്ഥിതിയിലേക്ക് എത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു ദിവസം മാത്രം 90,633 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ ഇപ്പോള്‍ ആകെ രോഗബാധിതര്‍ 41,13,811 ആയി. രാജ്യത്തെ മരണസംഖ്യ 70,626 ആയി. പോയ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 1065 പേരാണ് രാജ്യത്ത് മരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ആഗോളതലത്തില്‍ മുന്നിലെത്തി.
ഇന്ത്യയില്‍ ഇപ്പോഴുള്ളത് 8,62,320 ആക്ടിവ് കേസുകളാണ്. ഇതുവരെ 31,80,865 പേര്‍ രോഗമുക്തി നേടി.
ഇതേസമയം, ലോകമാകെ വൈറസ് ബാധിതരുടെ എണ്ണം 27,060,255. ലോകമാകെ ഇതുവരെ 883,618 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. 19,159,799 പേരാണ് ലോകത്താകെ രോഗമുക്തി നേടിയത്.
ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ 5.59 ലക്ഷം പേരാണ് ഇന്ത്യയില്‍ രോഗികളായത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാമത്. 6,431,152 പേര്‍ക്കാണ് ഇതുവരെ യു.എസില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അവിടെ 192,818 പേര്‍ മരിച്ചു. 3,707,000 പേര്‍ രോഗമുക്തി നേടി.
4,093,586 ആണ് ബ്രിസീലിലെ രോഗികളുടെ എണ്ണം. വൈറസ് ബാധമൂലം 126,230 പേര്‍ ബ്രസീലില്‍ മരിച്ചു. 3,296,702 പേര്‍ ഇതുവരെ രോഗമുക്തരായി.
COMMENTS