തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരെ യുട്യൂബ് ചാനലിലൂടെ മോശം പരാമര്‍ശം നടത്തുന്ന വിജയ് പി.നായരെ വീടുകയറി കയ്യേറ്റം ചെയ്തതിന് ഡബിംഗ് ആര്‍ട്ടിസ്...
വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. ഇതേസമയം, ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പരാതിയില്‍ വിജയ് പി നായര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, വീടുകയറി മര്‍ദ്ദിച്ചു, കംപ്യൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവില്‍ റോഡില്‍ വിജയ് പി നായര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി അദ്ദേഹത്തിനു നേരേ കരി ഓയില്‍ ഒഴിച്ചശേഷം മര്‍ദ്ദിച്ച് മാപ്പു പറയിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ ദിയ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു. ഇതാണ് ഇവര്‍ക്കു പുലിവാലായിരിക്കുന്നത്. ലൈവ് ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇവര്‍ക്കെതിരേ തെളിവായിരിക്കുകയാണ്.
വിജയ് പി. നായര്‍ പേരെടുത്ത് പറഞ്ഞും, വ്യക്തിയെ തിരിച്ചറിയാന്‍ പാകത്തില്‍ സൂചന നല്‍കിയുമായിരുന്നു മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.
ഭാഗ്യലക്ഷ്മിയും കൂട്ടരും ബലമായി ഇയാളെക്കൊണ്ട് വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ചിരുന്നു. ഇയാളുടെ ലാപ്ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി കൊടുക്കുകയായിരുന്നു.
തുടര്‍ന്ന് വിജയ് പി നായര്‍ സ്റ്റേഷനിലെതത്തി നല്കിയ പരാതിയിലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പൊലീസില്‍ പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതിനാലാണ് തങ്ങള്‍ക്കു നേരിട്ട് ഇടപെടേണ്ടി വന്നതെന്നും പൊലീസ് ജീപ്പില്‍ കയറുമ്പോള്‍ തലയില്‍ മുണ്ടിടില്ലെന്നും അന്തസ്സായി തന്നെ കോടതിയിലേക്കു പോകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
ഇതിനിടെ, യൂട്യൂബിലൂടെ തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നു കാട്ടി ഭാഗ്യലക്ഷ്മി നല്കിയ മറ്റൊരു കേസില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.
Keywords: Bhagyalakshmi, Vijay P Nair, Youtuber, Crime, Thampanoor Police
COMMENTS