തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍. സിസി ടിവി പരിശോധനയ്ക്കായാണ് സംഘ...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍. സിസി ടിവി പരിശോധനയ്ക്കായാണ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പടെയുള്ള നോര്‍ത്ത് ബ്ലോക്കിലെ സിസി ടിവികള്‍ സംഘം പരിശോധിച്ചു.
നേരത്തെ 2019 ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലായ് 10 വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ സാങ്കേതിക തടസം അറിയിച്ചതോടെയാണ് എന്‍.ഐ.എ സംഘം നേരിട്ടെത്തിയത്. സംഘത്തില്‍ സാങ്കേതിക വിദഗ്ദ്ധരും ഉള്ളതായാണ് സൂചന.
Keywords: NIA, Secretariat, Gold smuggling case, CC TV
COMMENTS