കൊച്ചി: ഗുരുവായ മത്തായി മാഞ്ഞുരാന്‍ എന്ന നേതാവിനെപ്പോലെ എല്ലാ രംംഗത്തും വ്യത്യസ്തനാണ് കെ. എം റോയ് എന്ന് എം കെ സാനു അഭിപ്രായപ്പെട്ടു. ആര്‍ട...
കൊച്ചി: ഗുരുവായ മത്തായി മാഞ്ഞുരാന്‍ എന്ന നേതാവിനെപ്പോലെ എല്ലാ രംംഗത്തും വ്യത്യസ്തനാണ് കെ. എം റോയ് എന്ന് എം കെ സാനു അഭിപ്രായപ്പെട്ടു.
ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ ഫൗണ്ടേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, എം കെ സാനു ഫൗണ്ടേഷന്‍, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മാധ്യമശ്രീ പുരസ്‌കാരം കെഎം റോയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ചട്ടങ്ങള്‍ പാലിച്ചു നടന്ന ചടങ്ങായതിനാല്‍ കെ എം റോയ്ക്ക് വേണ്ടി മകന്‍ അഡ്വ. മനു റോയ് പുരസ്‌കാരം ഏറ്റുവാങ്ങി.
തനിമയോടെ നവീന ആശയങ്ങള്‍ വിശദീകരിക്കുന്ന മികച്ച വാഗ്മിയായി റോയിയെ ഞാന്‍ അംഗീകരിക്കുന്നു. സഭയിലെ അപചയത്തെക്കുറിച്ച് തിരുമേനി ഇരിക്കുന്ന വേദിയില്‍ തന്നെ റോയ് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നുള്ള സ്വകാര്യ സംഭാഷണത്തില്‍ തിരുമേനി പറഞ്ഞത് ഞങ്ങള്‍ക്ക് പറയാന്‍ കഴിയാത്തത് റോയ് പറഞ്ഞു എന്നാണ്. അതാണ് കെ എം റോയിയെ എല്ലാവര്‍ക്കുംഇഷ്ടമാക്കിയത്. അദ്ദേഹം കിടക്കയിലായതിന്റെ പൂര്‍ണ്ണ നഷ്ടം എനിക്കാണ്, സാനുമാഷ് പറഞ്ഞു.
സിസ്റ്റര്‍ ഡോ വിനീത സി എസ് എസ് ടിക്ക് ഗുരുശ്രീ പുരസ്‌കാരവും നാടക രംഗത്തെ അതികായന്‍ റ്റി എം എബ്രഹാമിന് നാടകശ്രീ പുരസ്‌കാരവും സമര്‍പ്പിച്ചു. പുരസ്‌കാരജേതാക്കളെ ബാബു ജോസഫ്, പ്രൊഫ.ചന്ദ്രദാസന്‍, ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പരിചയപ്പെടുത്തി.തോമസ് മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഫാ ബിജു വടക്കേല്‍ മുഖ്യപ്രഭാഷണവും സ്വാഗതപ്രസംഗവും നടത്തി. പി ജെ ചെറിയാന്‍ ജൂനിയര്‍ കൃതജ്ഞത രേഖപ്പെടുത്തി.
Keywords: K.M Roym Mathai Manjuran, MK Sanu, Media, Sr Vineetha
COMMENTS