കണ്ണൂര്‍: ധനമന്ത്രി ടിഎം തോമസ് ഐസക്കിനു പിന്നാലെ വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോ...
കണ്ണൂര്‍: ധനമന്ത്രി ടിഎം തോമസ് ഐസക്കിനു പിന്നാലെ വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗബാധ സംശയിച്ചിരുന്നതിനാല്‍ ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
മന്ത്രിക്കു കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ ഫലം ഇന്നാണ് വന്നത്. മന്ത്രിയേയും പത്‌നിയേയും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
മന്ത്രിക്കു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
രോഗം ബാധിച്ച ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Minister Jayarajan, Covid 19, Coronavirus, Kannur

							    
							    
							    
							    
COMMENTS