ചെന്നൈ: നടന്‍ സൂര്യ രാജ്യത്തെ കോടതികളെ അപമാനിച്ചു എന്ന ആരോപണവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. സൂര്യ രാജ്യത്ത് നീറ്റ് പരീക്ഷ നടത്തിയതിന്റെ പേരി...
ചെന്നൈ: നടന്‍ സൂര്യ രാജ്യത്തെ കോടതികളെ അപമാനിച്ചു എന്ന ആരോപണവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. സൂര്യ രാജ്യത്ത് നീറ്റ് പരീക്ഷ നടത്തിയതിന്റെ പേരില്‍ രാജ്യത്തെ ജഡ്ജിമാരെയും നീതിന്യായ വ്യവസ്ഥയെയും വിമര്‍ശിച്ചുവെന്നും അതിനാല്‍ നടനെതിരെ വാറണ്ട് ഇറക്കണമെന്നും ആവശ്യപ്പെട്ട് ജഡ്ജി എസ്.എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ സൂര്യ പ്രസ്താവന നടത്തിയിരുന്നു. പകര്‍ച്ചവ്യാധി ഭീതിയില്‍ കോടതികള്‍ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുമ്പോള്‍ കുട്ടികളോട് നേരിട്ട് പരീക്ഷയെഴുതാന്‍ പറയുന്നുയെന്നും, ഇത് മനുനീതി പരീക്ഷയെന്നും, മന:സാക്ഷിയില്ലാത്ത നിലപാടാണ് ഇതെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ജഡ്ജ് എസ്.എം സുബ്രഹ്മണ്യം രംഗത്തെത്തിയത്. ഇത് കോടതിക്കെതിരായ മോശം പരാമര്‍ശമാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും അതിനാല്‍ നടനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ജഡ്ജിയുടെ ആവശ്യം.
Keywords: Madras HC judge, Actor Suriya, NEET examination issue
COMMENTS