കൊച്ചി: സ്വര്‍ണം കള്ളക്കടത്തു കേസില്‍ സ്വപ്നാ സുരേഷിനൊപ്പമിരുത്തി ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സ...
കൊച്ചി: സ്വര്‍ണം കള്ളക്കടത്തു കേസില്‍ സ്വപ്നാ സുരേഷിനൊപ്പമിരുത്തി ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി വിട്ടയച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അദ്ദേഹത്തെ പ്രതി ചേര്‍ക്കാനോ അറസ്റ്റി ചെയ്യാനോ തക്ക തെളിവുകള്‍ കിട്ടാത്തതുകൊണ്ടാണ് വിട്ടയച്ചതെന്നാണ് ലഭിക്കുന്ന സൂചന.
തെളിവുകള്‍ കിട്ടിയാല്‍ ഇന്ന് അറസ്റ്റു ചെയ്യാനായിരുന്നു എന്‍ ഐ എ പദ്ധതിയിട്ടിരുന്നതെന്നറിയുന്നു. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ശിവശങ്കറിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഈ കേസില്‍ മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണ് കൊച്ചിയിലെ എന്‍.ഐ.ഐ ഓഫീസില്‍ ശിവശങ്കര്‍ എത്തിയത്.
ചോദ്യം ചെയ്യലിനു ശഷം പുറത്തുവന്ന ശിവശങ്കറിനെ മാദ്ധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞുവെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
Keywords: Swapna Suresh, Sivasankar, NIA, Gold Smuggling
COMMENTS