കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മാണ കരാറില്‍ കൊച്ചി പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചുകൊണ്ട് സിബിഐ കേസെടുത്തു. വിദേശ നാണ്യ ചട്ടം ലംഘി...
കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മാണ കരാറില്‍ കൊച്ചി പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചുകൊണ്ട് സിബിഐ കേസെടുത്തു.
വിദേശ നാണ്യ ചട്ടം ലംഘിച്ചുകൊണ്ട്, റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനം പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന ഘട്ടത്തില്‍ കേസെടുത്തിരിക്കുന്നത് രാഷ്ട്രീയമായി സര്‍ക്കാരിനും ഇടതു മുന്നണിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അനില്‍ അക്കര എംഎല്‍എ കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ സിബിഐ നേരത്തേ തന്നെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു.
20 കോടി രൂപയുടെ പദ്ധതിയില്‍ ഒന്‍പതു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് അനില്‍ അക്കര എംഎല്‍എ ആരോപിച്ചത്.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നുവെന്ന് അനില്‍ അക്കരെയുടെ പരാതിയില്‍ പറയുന്നു.
140 ഫ് ളാറ്റുകള്‍ 2.17 ഏക്കറില്‍ നിര്‍മിക്കുന്നതിന് റെഡ് ക്രസന്റുമായി കേരള സര്‍ക്കാര്‍ 2019 ജൂലൈ 11ന് ധാരണയിലെത്തിയിരുന്നു. കേന്ദ്രാനുമതി വാങ്ങാതെയായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. ഇതു നിയമവിരുദ്ധവുമായിരുന്നു.
Keywords: Kerala, Life Mission, Case, Bribe
COMMENTS