സ്വര്‍ണം കള്ളക്കടത്ത് : ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു, വീട് റെയ്ഡ് ചെയ്യുന്നു, എല്‍ഡിഎഫിന് അടുത്ത പ്രഹരം ...
സ്വര്‍ണം കള്ളക്കടത്ത് : ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു, വീട് റെയ്ഡ് ചെയ്യുന്നു, എല്‍ഡിഎഫിന് അടുത്ത പ്രഹരം
കോഴിക്കോട്: സ്വര്‍ണം കള്ളക്കടത്തു കേസില്‍ കോഴിക്കോട് ജില്ലയിലെ കൊടുവളളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
വെളുപ്പിന് നാലു മണിക്ക് ഫൈസലിന്റെ വീട്ടിലെത്തിയ കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയാണ്. റെയ്ഡിനു മുന്‍പു തന്നെ ഫൈസലിന് കസ്റ്റഡിയിലെടുത്തിരുന്നു.
ഫൈസലിനെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യാനാണ് പദ്ധതി.
റെയ്ഡിന്റെ വിവരമറിഞ്ഞ് മുസ്ലിം യൂത്ത് ലീഗ, ബിജെ.പി, യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സ്വര്‍ണം കള്ളക്കടത്തു കേസില്‍ കാരാട്ട് ഫൈസലിനെ എന്‍.ഐ.എയും നോട്ടമിട്ടിട്ടുണ്ട്. നേരത്തേ കൊടുവള്ളിയിലെ സ്ഥാപനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
കസ്റ്റംസിന് കോഴിക്കോട്ട് യൂണിറ്റുണ്ടെങ്കിലും അവരെ അറഇയിക്കാതെ, കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രഹസ്യമായി റെയ്ഡിനെത്തുകയായിരുന്നു.
മുസ്ലിം ലീഗിനോട് ഇടഞ്ഞ് ഇടതു മുന്നണി സ്വതന്ത്രനായി മത്സരിച്ചു നിയമസഭയിലെത്തിയ കാരാട്ട് റസാഖിന്റെ ബന്ധുവാണ് ഫൈസല്‍.
കൊടുവള്ളി എം.എല്‍.എ പി.ടി.എ റഹിമിന്റെ അടുത്ത അനുയായിയുമാണ് ഫൈസല്‍. പി.ടി.എ റഹിമും ഫൈസലുമെല്ലാം ഇപ്പോള്‍ ഐഎന്‍എല്‍ നേതാക്കളാണ്.
Summary: Karat Faisal, Left Front councilor of Koduvalli municipality in Kozhikode district, has been taken into customs custody in a gold smuggling case. The raid is being continued by the customs officials of the Kochi unit who reached Faisal's house at 4 in the morning. Faisal was taken into custody before the raid.
COMMENTS