ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ജസ്വന്ത് സിഗ് വാജ്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു.
ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ജസ്വന്ത് സിഗ് വാജ്‌പേയി മന്ത്രിസഭയിലായിരുന്നു പ്രധാന പദവികള്‍ വഹിച്ചിരുന്നത്.
ഡല്‍ഹിയില്‍ ആയിരുന്നു അന്ത്യം. വാജ്പേയിയുടെ മന്ത്രിസഭകളില്‍ പ്രതിരോധം, ധനകാരം, വിദേശകാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
നാല് തവണ ലോക്സഭയിലും അഞ്ചുതവണ രാജ്യസഭയിലും അംഗമായി. സൈനിക ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിലേക്കു വന്നത്. ജസ്വന്ത് സിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു.
വാജ്‌പേയി യുഗം കഴിഞ്ഞതോടെ ജസ്വന്ത് സിംഗ് നേതൃത്വത്തിന് അനഭിമതനായി മാറി. നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയ അദ്ദേഹം എല്‍ കെ അദ്വാനിയെപ്പോലെ തഴയപ്പെടുകയായിരുന്നു.
COMMENTS