പുണെ: ഓക്സ്ഫഡ് സർവകലാശാലയുടെ കോ വിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നത് നിർത്തിവെച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ അറിയിച്ചു. ഓക്സ...
പുണെ: ഓക്സ്ഫഡ് സർവകലാശാലയുടെ കോ വിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നത് നിർത്തിവെച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ അറിയിച്ചു.
ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് മരുന്ന് നിർമാണ കമ്പനിയായ ആസ്ട്ര സെനേകയും സംയുക്തമായി വികസിപ്പിച്ച വാക്സിൻ കുത്തിവെച്ച ഒരാൾക്ക് അജ്ഞാതരോഗം പിടിപെട്ടിരുന്നു.
ഇതിനെ തുടർന്ന് ബ്രിട്ടനിൽ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ വാക്സിൻ നിർമിക്കുന്നതിന് സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ആസ്ട്ര സെനേകയും ഓക്സ്ഫഡ് സർവകലാശാലയും ധാരണയിലെത്തിയിരുന്നു.
ഇന്ത്യയിൽ 17 നഗരങ്ങളിലാണ് കോ വിഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷിക്കുന്നത്. മലയാളികളും പരീക്ഷണ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ മരുന്ന് കുത്തിവെച്ച വളണ്ടിയർക്ക് രോഗം പിടിപെട്ടിട്ടും ഇന്ത്യയിൽ പരീക്ഷണം നിർത്തി വെക്കാത്തതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് പരീക്ഷണം നിർത്തിവെക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത് .
2021 ഏപ്രിൽ മാസത്തോടെ രാജ്യമാകെ വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണം തുടങ്ങുന്നതിനിരിക്കെയാണ് പരീക്ഷണം നിറുത്താൻ നിർബന്ധിതമായിരിക്കുന്നത്.
എന്നാൽ ബ്രിട്ടനിൽ മരുന്ന് കുത്തിവെച്ച ആൾക്കൂണ്ടായ പാർശ്വഫലങ്ങൾ പഠിച്ചു വരികയാണെന്നും ഉടൻതന്നെ പരീക്ഷണം പുനരാരംഭിക്കാൻ ആകുമെന്നും ഓക്സ്ഫഡ് സർവകലാശാല വൃത്തങ്ങൾ പറഞ്ഞു.
Keywords: India, UK, Covid Vaccine
COMMENTS