അഭിനന്ദ് ന്യൂഡല്‍ഹി: മോസ്‌കോയില്‍ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ...
ന്യൂഡല്‍ഹി: മോസ്‌കോയില്‍ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ലെന്നു സൂചന.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയത് റഷ്യയാണ്.
അതിര്‍ത്തിയില്‍ ലഡാക്ക മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണ് കൂടിക്കാഴ്ച നടത്തിയത്. റഷ്യയില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് വിദേശകാര്യ മന്ത്രി തല കൂടിക്കാഴ്ചയ്ക്കു റഷ്യ മുന്‍കൈയെടുത്തത്. ജയ്ശങ്കറും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതേസമയം, ചൈനയ്ക്ക് ഒട്ടും ഹിതകരമല്ലാത്ത വാര്‍ത്തയാണ് അതിര്‍ത്തിയില്‍ നിന്നു പുറത്തുവരുന്നത്. കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് സേ തടാകക്കരയിലെ തന്ത്രപ്രധാനമായ ഫിംഗര്‍ -4 കുന്ന് ചൈനീസ് സേനയെ തുരത്തി ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു.
ഓഗസ്റ്റ് അവസാന ദിനങ്ങളില്‍ നടന്ന ഈ മുന്നേറ്റത്തെക്കുറിച്ച് ഇപ്പോഴാണ് വാര്‍ത്ത പുറത്തുവരുന്നത്. ഈ നീക്കത്തോടെ ചൈനീസ് സേനയുടെ മുന്നേറ്റങ്ങള്‍ ഇന്ത്യയ്ക്കു വ്യക്തമായി നിരീക്ഷിക്കുന്നതിനു കഴിയും. നിയന്ത്രണ രേഖ കടക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കും ഇതു തിരിച്ചടിയാവും.
റെസാങ് ലാ, റീസെന്‍ ലാ, ബ്ലാക്ക് ടോപ്പ്, ഗോസ്വാമി ഹില്‍, ചുഷുലിനടുത്തുള്ള മറ്റ് തന്ത്രപ്രധാനമായ കുന്നുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Keywords: India, China, Chushul, Border Tension
COMMENTS