ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ച...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞ 21 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തിങ്കളാഴ്ച വൈകിട്ട് 4.30 നാണ് സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് കോവിഡും പിടിപെടുകയായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലികളര്‍പ്പിച്ചു.
Keywords: Former president, Funeral, Pranab Mukherjee, Covid - 19
COMMENTS