മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. നടി പായല്‍ ഘോഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപട...
മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. നടി പായല്‍ ഘോഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 361, 354, 341, 342 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബലാത്സംഗം, സ്ത്രീകളുടെ അന്തസിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക, ബലപ്രയോഗത്തിലൂടെ തടഞ്ഞുവയ്ക്കുക, തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുക തുടങ്ങിയവയാണ് വകുപ്പുകള്‍.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടി സംവിധായകനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അനുരാഗും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടി വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: FIR, Director Anurag Kashyap, Actress Payal Ghosh, Rape
COMMENTS