കൊച്ചി : സ്വപ്‌ന സുരേഷും സംഘവും നടത്തിയ സ്വര്‍ണം കള്ളക്കടത്തു കേസില്‍ ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്കു ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജ...
കൊച്ചി : സ്വപ്‌ന സുരേഷും സംഘവും നടത്തിയ സ്വര്‍ണം കള്ളക്കടത്തു കേസില്‍ ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്കു ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നു കാട്ടി ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു.
സിപിഎം കേരള സെക്രട്ടറിയുടെ മകന്‍ നടത്തിയ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ബിസിനസിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്ന് ബംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ബിനീഷ് പലതവണ അനൂപുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.
ബിനീഷിന്റെ രണ്ട് ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ബിനീഷ് ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്‍കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതി. ഈ ഹോട്ടലില്‍വച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയത്. ബിനീഷിന്റെ ബിനാമി ഇടപാടിലെ ഹോട്ടലാണ് ഇതെന്നു സിപിഎം വിരുദ്ധര്‍ നേരത്തേ തന്നെ ആരോപിച്ചിരുന്നു.
ഇതിനിടെ, നടി റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ അറസ്റ്റിലായ മയക്കുമരുന്നു കേസിലും ബിനീഷിനെ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അറിയുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഈ വഴിക്കു നീക്കമാരംഭിച്ചിട്ടുണ്ട്.
Keywords: Bineesh Kodiyeri, Enforcement Directorate, Gold Smuggling
COMMENTS