ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക അടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. വിനയന് ഫെഫ്ക 81,000 ...
ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക അടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി.
വിനയന് ഫെഫ്ക 81,000 രൂപ പിഴയായി നല്‍കണമെന്നതടക്കമുള്ള നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫെഫ്ക, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടൂവ് യൂണിയന്‍ എന്നീ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ കേസിലെ വസ്തുതകള്‍ വിനയന് അനുകൂലമാണെന്ന് കാട്ടി ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഫെഫ്ക ഒരു തൊഴിലാളി സംഘടന ആണെന്നും അതിനാല്‍ ഇത്തരം പരാതികള്‍ ലേബര്‍ കോടതിയിലാണ് വരേണ്ടതെന്നുമാണ് സുപ്രീംകോടതി വിലയിരുത്തിയത്.
ഇതോടെ ഫെഫ്ക അടക്കമുള്ള സംഘടനകള്‍ വിനയന് കോടതി മുന്‍പ് വിധിച്ചിരുന്ന പിഴത്തുക പൂര്‍ണ്ണമായും നല്‍കണം.
COMMENTS