ചെന്നൈ: ആദായ നികുതി വെട്ടിപ്പു കേസില്‍ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി 3.5 കോടി രൂപ എ...
ചെന്നൈ: ആദായ നികുതി വെട്ടിപ്പു കേസില്‍ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി 3.5 കോടി രൂപ എ.ആര്‍ റഹ്മാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനിലേക്ക് വകമാറ്റി എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി നടപടി.
യുകെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിംഗ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലമായി ലഭിച്ച 3.5 കോടിയോളം രൂപ നികുതി വെട്ടിക്കുന്നതിനായി എ.ആര്‍ റഹ്മാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഇതുവഴി റഹ്മാന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് ലംഘിച്ചുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
Keywords: A.R Rahman, Highcourt notice, Income tax case
COMMENTS