തിരുവനന്തപുരം: സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ കള്ള ഒപ്പിടുന്നു എന്ന ഗുരുതര ആരോപ...
തിരുവനന്തപുരം: സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ കള്ള ഒപ്പിടുന്നു എന്ന ഗുരുതര ആരോപണവുമായാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. 2018 ല്‍ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ സമയത്ത് അദ്ദേഹത്തിന്റെ കള്ള ഒപ്പിട്ടു എന്നാണ് ആരോപണം.
2018 സെപ്തംബര്‍ രണ്ടാം തീയതി അമേരിക്കയില്‍ ചികിത്സാര്‍ത്ഥം പോയ മുഖ്യമന്ത്രി സെപ്തംബര്‍ 23 നാണ് തിരിച്ചു വന്നതെന്നും സെപ്തംബര്‍ ഒന്‍പതിനാണ് ഫയലില്‍ മുഖ്യമന്ത്രിയുടെ ഒപ്പുള്ളതെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലിലാണ് ഇങ്ങനെ ഒപ്പുവച്ചിരിക്കുന്നതെന്നും എന്നാല്‍ ഇത് ഡിജിറ്റല്‍ ഒപ്പല്ലെന്നും ബി.ജെ.പി എടുത്തു കാട്ടുന്നു.
ഈ സംഭവത്തിനു ശേഷമാണ് എം.വി ജയരാജനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നെന്നും ബി.ജെ.പി ആരോപിച്ചു.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് ചീഫ് സെക്രട്ടറി ഫയലുകളില്‍ ഒപ്പിട്ടിരുന്നതെന്നും കീഴ്‌വഴക്കം അതായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയന്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
Keywords: B.J.P, Sandeep Warrier, Chief minister, Signature
COMMENTS