കൊച്ചി: സ്വര്‍ണം കള്ളക്കടത്ത് കേസിലെ ഇടപാടുകള്‍ സംബന്ധിച്ച് ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് ആറുദിവസത്തെ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ...
കൊച്ചി: സ്വര്‍ണം കള്ളക്കടത്ത് കേസിലെ ഇടപാടുകള്‍ സംബന്ധിച്ച് ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് ആറുദിവസത്തെ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരാകരിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തന്നെ ബിനീഷ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി.
രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. സാവകാശം ലഭിക്കില്ലെന്ന് ഉറപ്പായതോടെ 10 മണിക്ക് മുന്‍പ് തന്നെ ഓഫീസില്‍ ഹാജരാകുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമാണ് ബിനീഷ് കോടിയേരി.
തിരുവനന്തപുരത്തുള്ള യു എ എഫ് എക്‌സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്ന് സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ അബ്ദുള്‍ ലത്തീഫിന് ബിനീഷ് കോടിയേരിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.ഈ സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് ബിനീഷ് വിശദീകരിക്കേണ്ടിവരും. 2015 കാലത്ത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് നിന്നുപോവുകയും ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ക്കു വേണ്ടിയാണ് ഈ കമ്പനികള്‍ രൂപീകരിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നുണ്ട്.
ഈ കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.
ഇതിനിടെ ബംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
മയക്കുമരുന്നു കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ ചോദ്യംചെയ്തപ്പോള്‍ തനിക്ക് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിരുന്നതായി മൊഴി നല്‍കിയിരുന്നു.
Summary: The Enforcement Directorate has rejected Bineesh Kodiyeri's request for a six-day delay to appear for questioning on the transactions in the gold smuggling case. Following this, Bineesh appeared at the Enforcement Directorate office in Kochi this morning.The notice was issued to appear at 11 am. He was present in the office just before 10 a.m., making sure there was no delay.
Keywords: Enforcement Directorat, Bineesh Kodiyeri, Questioning , Gold smuggling case, Kochi
COMMENTS