കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വാദത്തിനിടെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചലച്ചിത്രതാരങ്ങളായ സിദ്ദീഖും ഭാമയും കൂറുമാറി. ഇന്ന് കോട...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വാദത്തിനിടെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചലച്ചിത്രതാരങ്ങളായ സിദ്ദീഖും ഭാമയും കൂറുമാറി. ഇന്ന് കോടതിയില്‍ ഭാമയും സിദ്ദീഖും ഹാജരായിരുന്നു.
താരസംഘടനയായ അമ്മ നടത്തിയ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കവേ ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് സിദ്ദീഖും ഭാമയും നേരത്തേ മൊഴി കൊടുത്തിരുന്നു.
ഈ മൊഴിയില്‍ നിന്നാണ് ഇരുവരും ഇന്നു പിന്നാക്കം പോയത്. മുന്‍പു കൊടുത്ത മൊഴി സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായില്ല.
ഇതോടെ, ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അവശ്യപ്പെട്ടു.
ഇതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ ഒന്നൊന്നായി സ്വാധീനിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഭാമയും സിദ്ദീഖും കൂറുമാറിയതും നാളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയേക്കും.
ദിലീപിന്റെ ഉറ്റ ചങ്ങാതിയാണ് സിദ്ദീഖ്. ജയിലില്‍ നിന്നു ജാമ്യം കിട്ടിയിറങ്ങിയ ദിലീപിനെ കൂട്ടിക്കൊണ്ടു വരാനും സിദ്ദീഖ് പോയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് ഭാമ.
COMMENTS