ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഏറെ വിഖ്യാതമായ ഈ കേസില്‍ വിധി ...
ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഏറെ വിഖ്യാതമായ ഈ കേസില്‍ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് ഈ കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടത്. ഇതോടെ ഈ കേസിലെ ജീവിച്ചിരിക്കുന്ന പ്രതികളായ എല്‍.കെ അദ്വാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളെല്ലാം കുറ്റവിമുക്തരായി.
പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പള്ളി തകര്‍ത്തു എന്നതിന് ശക്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി തെളിവായി ലഭിച്ച ദൃശ്യങ്ങളെല്ലാം തള്ളുകയായിരുന്നു.
പള്ളി തകര്‍ത്തത് സാമൂഹ്യ വിരുദ്ധരാണെന്നും പെട്ടെന്നുണ്ടായ വികാരത്തിലാണ് ആക്രമം കാട്ടിയതെന്നും ജനക്കൂട്ടത്തെ തടയാനാണ് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചതെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.
ഈ സംഭവുമായി ബന്ധപ്പെട്ട 49 കേസുകളിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. വിധിക്കു മുന്നോടിയായി അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കോടതി വിധിക്കെതിരെ പരസ്യ പ്രസ്താവനയുമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ രംഗത്തെത്തി.
Keywords: Babri masjid, Demolition case, B.J.P leaders
COMMENTS