കൊച്ചി: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യ...
കൊച്ചി: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയാണ് ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പത്തു മാസത്തോളമായി എന്‍.ഐ.എ കസ്റ്റഡിയിലാണ് വിദ്യാര്‍ത്ഥികളായ ഇരുവരും.
ഇതുവരെയും ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി തുടങ്ങിയ പ്രതിഭാഗം വക്കീലിന്റെ വാദം അംഗീകരിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
Keywords: UAPA, Alan & Thaha, Bail, NIA court
COMMENTS