ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിക്കും സഹോദരനും ജാമ്യം നിഷേധിച്ച്...
ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിക്കും സഹോദരനും ജാമ്യം നിഷേധിച്ച് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് നടിയും സഹോദരനും ഉള്‍പ്പടെയുള്ള എട്ടുപേര്‍ക്ക് ജാമ്യം നിഷേധിച്ചത്.
മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി ഇവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുകയായിരുന്നു. നടിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിലെ അവരുടെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള എന്‍.സി.ബിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Rhea, Bail plea, Drug case, Rejected, Court
COMMENTS