മുംബയ് : നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വെളിച്ചത്തുവന്ന ലഹരി മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്ത...
മുംബയ് : നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വെളിച്ചത്തുവന്ന ലഹരി മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.
റിയയെ കോടതി 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍, ജുഡിഷ്യല്‍ കസ്റ്റഡി പോരെന്നും ചോദ്യം ചെയ്യാനായി തങ്ങള്‍ക്കു വിട്ടുകിട്ടണമെന്നുമുള്ള നിലപാടിലാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ഈ ആവശ്യമുന്നയിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ വ്യക്തമാക്കി.
ഇതേ കേസില്‍ റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഷോവികിനെ അറസ്റ്റ് ചെയ്തത്.
റിയ നടത്തിയ കുറ്റസമ്മതത്തില്‍ ബോളിവുഡിലെ ഉള്‍പ്പെടെ 25 ലധികം പ്രമുഖ സിനിമാ പ്രവര്‍ത്തരുടെ പേരും നല്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുകയും മയക്കുമരുന്നു റാക്കറ്റുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരാണ് ഇവരെന്നു റിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഈ താരങ്ങളെയും സിനിമ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിക്കുമെന്ന് അറിയുന്നു.
താന്‍ മരിജുവാന സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് റിയ മൊഴി കൊടുത്തിട്ടുണ്ട്. എന്നാല്‍, റിയ മയക്കുമരുന്നുകളൊന്നും ഉപയോഗിക്കാറില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.
Summary: Actor Rhea Chakraborty was arrested in Mumbai today by the Narcotics Control Bureau after three days of questioning in connection with drugs-related allegations in the Sushant Singh Rajput case. The anti-drugs agency will not seek her custody during an online court hearing later today; the agency says it has the evidence and information it needs.
Keywords: Rhea Chakraborty, Sushant Singh Rajput, Mutha Ashok Jain, Narcotics Control Bureau
COMMENTS