മുംബൈ: നടി കങ്കണ റണൗത്തിന്റെ ഓഫീസ് പൊളിച്ചുമാറ്റുന്ന തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്ന മുംബൈ കോര്‍പ്പറേഷന് തിരിച്ചടി. കോര്‍പറേഷന്റെ നടപ...
മുംബൈ: നടി കങ്കണ റണൗത്തിന്റെ ഓഫീസ് പൊളിച്ചുമാറ്റുന്ന തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്ന മുംബൈ കോര്‍പ്പറേഷന് തിരിച്ചടി. കോര്‍പറേഷന്റെ നടപടി മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
പാക് അധിനിവേശ കശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയും തമ്മില്‍ വന്‍ വിവാദം നിലനില്‍ക്കുകയായിരുന്നു. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടിക്ക് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ന് നടി മുംബൈയിലെത്തുന്നതിനു മുന്‍പായി നടിയുടെ മുംബൈയിലെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഓഫീസ് മുറി അനുമതിയോടെയല്ല നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പൊളിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ നഗരസഭയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം ഈ നടപടിയുമായി ബന്ധപ്പെട്ട് നടിക്ക് 24 മണിക്കൂര്‍ മുന്‍പു തന്നെ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതുവരെയും അവര്‍ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് നഗരസഭയുടെ വാദം.
Keywords: Kangana, Offoce demolition, Mumbai
COMMENTS