മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഈ ...
മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഈ കേസുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിലാണ് നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടിയുടെ സഹോദരനെയും സുശാന്തിന്റെ മാനേജരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. നടിയുടെ നിര്‍ദ്ദേശപ്രകാരം മാനേജര്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നെന്ന അവരുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മയക്കുമരുന്ന് വാങ്ങുന്നതിനായി റിയയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നടിയുടെ വാട്ട്‌സ്അപ്പ് ചാറ്റുകളും മറ്റും പരിശോധിച്ചതില്‍ നിന്നും എല്ലാ കാര്യങ്ങളും മനസ്സിലാക്കിയതിനുശേഷമാണ് എന്‍.സി.ബി അവരോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ ഞായറാഴ്ച ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
Keywords:Actor Sushanth, Rhea Chakraborthy, NCB, Arrest
COMMENTS