തിരുവനന്തപുരം: സീരിയല്‍ നടന്‍ ശബരിനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യ...
തിരുവനന്തപുരം: സീരിയല്‍ നടന്‍ ശബരിനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാത്രി ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായിരുന്ന ശബരിനാഥ് ഒരു സീരിയലിന്റെ ഷൂട്ടിങ്ങ് കാണാനായി എത്തിയപ്പോള്‍ ആകസ്മികമായി നടനാവുകയായിരുന്നു.
തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ഒരു സീരിയലിന്റെ സഹനിര്‍മ്മാതാവുമായി. മിന്നുകെട്ട്, നിലവിളക്ക്, സ്വാമി അയ്യപ്പന്‍, സ്ത്രീപഥം, അമല, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു.
Keywords: Sabarinath, passed away, Serial actor, Cardiac arrest
 

 
							     
							     
							     
							    
 
 
 
 
 
COMMENTS