തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലെ 110 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലെ 110 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇവിടുത്തെ 165 ജീവനക്കാരെ പരിശോധിച്ചപ്പോഴാണ് 110 പേര്‍ക്ക് രോഗം പോസിറ്റീവാണെന്നു കണ്ടത്. 95 പുരുഷന്മാര്‍ക്കും 15 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നു ദിവസമായി ഇവിടെ പരിശോധന നടക്കുകയായിരുന്നു. ഇവരില്‍ 88 പേര്‍ക്കു കടുത്ത ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇവരെ കമ്പനി വക ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി.
കടുത്ത രോഗലക്ഷണമുള്ള 22 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Keywords: Family Plastics, Manvila, Corona Virus
COMMENTS