വടക്കാഞ്ചേരി: വടക്കാഞ്ചേരിക്കടുത്ത് കോടശേരി നായാടി കോളനിയില്‍ 26കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലെ യുവതി ഉള്‍പ്പെട...
വടക്കാഞ്ചേരി: വടക്കാഞ്ചേരിക്കടുത്ത് കോടശേരി നായാടി കോളനിയില്‍ 26കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലെ യുവതി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍.
വേലൂര്‍ മേല്‍തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്റെ മകന്‍ സനീഷാണ് ദാരുണമായി കാല്ലപ്പെട്ടത്.
ചിയ്യാരം ആലവെട്ടുകുഴി കൊണ്ടാട്ടുപറമ്പില്‍ ഇസ്മയില്‍ (38), ഭാര്യ കോടശേരി സ്വദേശി സരസ്വതി എന്ന ഷെമി (22), ബന്ധു ഒല്ലൂക്കര സ്വദേശി അസീസ് (27) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തത്.
ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സനീഷെന്ന് പൊലീസ് പറഞ്ഞു.
സനീഷും ഷെമിയും തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് സനീഷ് നായാടി കോളനിയിലെത്തി. പ്രതികളും സനീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനു ശേഷമാണ് തര്‍ക്കമുണ്ടായത്.
വാക്കു തര്‍ക്കം മൂത്തതോടെ പ്രതികള്‍ സനീഷിനെ മരത്തില്‍ കെട്ടിയിട്ട് വടിക്ക് അടിക്കുകയും കല്ലിന് ഇടിച്ചു ചതയ്ക്കുകയും തലയ്ക്കു വെട്ടുകയും ചെയ്തു.
ആക്രമണം തടയാന്‍ ശ്രമിച്ച നാട്ടുകാരെ ഇസ്മയില്‍ കൊടുവാള്‍ വീശി ഓടിച്ചു. അബോധാവസ്ഥയിലായ സനീഷിനെ ആശുപത്രിയിലാക്കാന്‍ നാട്ടുകാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സും പ്രതികള്‍ തടഞ്ഞു.
തുടര്‍ന്ന് കോളനിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സനീഷ് മരിച്ചിരുന്നു.
പൊലീസ് എത്തുന്നതിനു മുന്‍പ് രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം തൃശൂര്‍ അക്കിക്കാവില്‍ നിന്ന് പിടികൂടി.
Keywords:Wadakkanchery, Murder, Saneesh, Shemi
COMMENTS