സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്് അനുമതി തേടി വ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്് അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു മുന്നില്‍.
എറണാകുളം സ്വദേശിയായ ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ അനുമതി തേടിയത്.
ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണത്തിനുപോലും സര്‍ക്കാര്‍ അനുമതി ആവശ്യമുള്ളതിനാലാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയത്.
എന്നാല്‍ സങ്കീര്‍ണമായ ഈ വിഷയത്തില്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം വന്നാല്‍ അത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന ആശങ്ക ഭരണ നേതൃത്വത്തിനുണ്ട്.
അന്വേഷണം ആവശ്യപ്പെട്ടു പരാതി ലഭിച്ചാല്‍ വിജിലന്‍സിന് അതു തള്ളിക്കളയാനുമാവില്ല. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയും വിജിലന്‍സിന്റെ മുന്നിലുണ്ട്. ഇക്കാരണത്താല്‍ അന്വേഷണത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറാന്‍ വിജിലന്‍സിന് കഴിയുകയുമില്ല.
ഐടി വകുപ്പ് മേധാവിയായിരുന്ന ഘട്ടത്തില്‍ ശിവശങ്കര്‍ നടത്തിയ നിയമനങ്ങള്‍, പ്രത്യേകിച്ച് സ്വപ്ന സുരേഷിന്റെ നിയമനം, വകുപ്പില്‍ നടന്ന മറ്റ് ഇടപാടുകള്‍, കരാറുകള്‍ എന്നിവയെ കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ ആവശ്യങ്ങളുന്നയിച്ച് പരാതിക്കാരന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.
Summary: The Director of Vigilance has approached the government seeking permission for a vigilance probe against former principal secretary to the chief minister M Sivasankar. The Director of Vigilance sought permission on the basis of a complaint filed by Cheshire Tarzan, a native of Ernakulam.
Keywords: Director of Vigilance, Ggovernment, Permission, Vigilance probe, Principal secretary, Chief minister, M Sivasankar, Cheshire Tarzan, Ernakulam
COMMENTS