തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന...
തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. വിദേശ സഹായം സ്വീകരിക്കുമ്പോള്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന് 2015 ലെ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.
ഇതിന്‍പ്രകാരം അനുമതി ലഭിച്ചതിനുശേഷം വിദേശസംഘടന പണം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറണമെന്നും ഇപ്രകാരം പണം സ്വീകരിക്കാന്‍ കഴിയുന്നത് വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മാത്രമാണെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
അതുമല്ലെങ്കില്‍ വിദേശ സംഘടന നേരിട്ടല്ലാതെ സഹായം സ്വീകരിക്കുന്ന സംഘടനകള്‍ വഴി പദ്ധതിരേഖകള്‍ സമര്‍പ്പിച്ച് കേന്ദ്ര അനുമതി വാങ്ങണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഇതോടെ വടക്കാഞ്ചേരിയില്‍ ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് സര്‍ക്കാര്‍ റെഡ് ക്രസന്റുമായി കരാറില്‍ ഒപ്പിട്ടതെന്ന് വ്യക്തമാകുന്നു.
Keywords: Vadakkancherry flat deal, Government, Central gov., Red crescent
COMMENTS