കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരി...
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ എന്‍.ഐ.എ കോടതിയും ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്‌നയുടെ സ്വാധീനം വളരെ വലുതാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. താനൊരു സ്ത്രീയാണെന്ന പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്ന സ്വപ്‌നയുടെ വാദം കോടതി തള്ളുകയായിരുന്നു.
കോണ്‍സുലേറ്റില്‍ നിന്നും രാജിവച്ചശേഷവും സ്വപ്ന അവിടുത്തെ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നതായും പിന്നീട് സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടയതുമെല്ലാം വന്‍ സ്വാധീനത്തിന്റെ തെളിവാണെന്നും അതിനാല്‍ സ്ത്രീയെന്ന പരിഗണന അവര്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: Swapna Suresh's bail, Rejected, Court,
COMMENTS