ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കായി വിദേശത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ക്വാറന്റൈന്‍ ഒഴിവാക്കുന്നതു സംബന്ധിച...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കായി വിദേശത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ക്വാറന്റൈന്‍ ഒഴിവാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പരീക്ഷയ്ക്കായി എത്തുന്ന 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്നുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ഇവരില്‍ മിക്ക കുട്ടികളും സെപ്തംബര്‍ ആറിനു നടക്കുന്ന ജെ.ഇ.ഇ പരീക്ഷ കഴിഞ്ഞാണ് നാട്ടിലെത്തുന്നത്. സെപ്തംബര്‍ പതിമ്മൂന്നിനാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
അതേസമയം ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. എന്നാല്‍ വിദേശത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, NEET exam, Abroad students, Quarantine
COMMENTS