ന്യൂയോര്‍ക്ക്: വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങമ്പോഴും ലോകത്തെയാകെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ...
ന്യൂയോര്‍ക്ക്: വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങമ്പോഴും ലോകത്തെയാകെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2.46 കോയായി.
ഇന്നു രാവിലെ ആറു മണിക്കുള്ള കണക്കുകള്‍ പ്രകാരം 24,624,046 രോഗികളാണ് ലോകത്തുള്ളത്. 835,620 മരണം ഇതുവരെ സംഭവിച്ചു. 17,091,531 പേര്‍ ഇതുവരെ ലോകമാകെ രോഗമുക്തി നേടി. നിലവില്‍ രോഗവുമായി മല്ലിടുന്നവരുടെ സംഖ്യ 6,696,895 ആണ്. ഇതില്‍ 6,635,491 (99%) പേര്‍ക്ക് ഗുരുതര രോഗമില്ല. എന്നാല്‍ 61,404 (1%) പേര്‍ ലോകമാകെ ഗുരുതര നിലയില്‍ കഴിയുകയാണ്.
ലോകത്ത് രോഗവ്യാപനത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തന്നെയാണ്.
ബുധനാഴ്ചയിലെ കണക്കു പ്രകാരം 75995 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 1017 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 3,384,575 ആണ്. മരണം 61000വും കടന്നു. രോഗമുക്തരായവരുടെ എണ്ണം 2,583,063 ആണ്.
അമേരിക്കയില്‍ ഇതുവരെ 6,046,634 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 184,79 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. യുഎസില്‍ ഇതുവരെ 3,347,94 പേര്‍ രോഗമുക്തി നേടി.
എല്ലാ രാജ്യങ്ങളും കോവിഡ് നയങ്ങള്‍ വലിയ തോതില്‍ മാറ്റുകയാണ്. അമേരിക്കയില്‍ രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ അവര്‍ക്കു പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.
ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 3,764,493 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.118,726 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. 2,947,250 ആണ് രോഗമുക്തരുടെ സംഖ്യ.
Keywords: Coronavirus, Covid, World, India, Brazil
COMMENTS