തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇന്നലെ ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വന്‍ പ്രതിഷേധം. ഇന്നലെ സംഭവം ഉണ്ടായ ഉടനുണ്ടായ പ്രതി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇന്നലെ ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വന്‍ പ്രതിഷേധം. ഇന്നലെ സംഭവം ഉണ്ടായ ഉടനുണ്ടായ പ്രതിഷേധം ഇന്ന് സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമാകുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി യുവമോര്‍ച്ച, യൂത്ത് ലീഗ്, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധമുയര്‍ത്തി. തിരുവനന്തപുരത്ത് നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സെക്രട്ടേറിയറ്റിലേക്ക് ആരേയും പ്രവേശിപ്പിക്കാതെ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകളും നടന്നു.
Keywords: Secretariat, Fire, Strike, All Kerala
COMMENTS