മോസ്‌കോ: കോറോണ വൈറസിനെ സുസ്ഥിരമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ആദ്യ വാക്‌സിന്‍ തങ്ങള്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടി...
വാക്‌സിന്റെ വിശ്വാസ്യത ഉറപ്പിക്കാനായി തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്കിയതെന്നും പുടിന്‍ വെളിപ്പെടുത്തി.
ലോകത്ത് ആദ്യമായി കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ ഇന്ന് രാവിലെ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പുടിന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, തിരക്കിട്ടു റഷ്യ വാക്‌സിന്‍ പ്രഖ്യാപിച്ചത് ബിസിനസ് ലക്ഷ്യങ്ങളോടെയാണെന്നും ഇതിന്റെ വിശ്വാസ്യതയെക്കുറിച്ചു സംശയമുണ്ടെന്നും എതിരാളികള്‍ പറയുന്നു. ഇതൊന്നും പക്ഷേ പുടിന്‍ ചെവിക്കൊള്ളുന്നില്ല. തിരക്കിട്ട് വാക്‌സിന്‍ ഇറക്കുന്നതില്‍ ലോകാരോഗ്യ സംഘടനയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വാക്‌സിന്‍ മാനദണ്ഡങ്ങള്‍ റഷ്യ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നു.
വേണ്ട എല്ലാ പരിശോധനകള്‍ക്കും വാക്സിന്‍ വിധേയമാക്കിയിട്ടുണ്ടെന്നും വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും വാക്‌സിന്‍ കുത്തിവച്ച തന്റെ മകള്‍ സുഖമായിരിക്കുന്നുവെന്നഉം പുടിന്‍ പറഞ്ഞു.
ഈ വാക്‌സിന്‍ ലോകത്തിനു തന്നെ അത്യാവശ്യമാണ്. ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. വന്‍തോതില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഉത്പാദനം ആരംഭിക്കും. 2021 ആദ്യം പ്രതിമാസം പത്തു ലക്ഷം ഡോസ് വീതം ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Keywords: Covid, Vaccine, Russia, Vladimir Putin
 

 
							     
							     
							     
							    
 
 
 
 
 
COMMENTS