ന്യൂഡല്‍ഹി: തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായി ശശ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക...
ന്യൂഡല്‍ഹി: തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായി ശശ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്കു മാറ്റി. ശസ്ത്രക്രിയയ്ക്കു പിന്നാലെ അദ്ദേഹത്തിനു കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ച കരസേനയുടെ റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ മുഖര്‍ജിക്ക് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.
മസ്തിഷ്‌ക ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് 19 കൂടി ബാധിച്ചതാണ് ഡോക്ടര്‍മാരെ വിഷമിപ്പിക്കുന്നത്.
84 കാരനായ മുഖര്‍ജിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് കോവിഡ് ബാധയുടെ വിവരം പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച തന്നോട് സഹവാസമുണ്ടായവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും കോവിഡ് -19 പരിശോധന നടത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.ട്വീറ്റ് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിവിധ രംഗങ്ങളിലെ പ്രമുഖരും സാധാരണക്കാരുമടക്കം നൂറുകണക്കിനു പേര്‍ അദ്ദേഹം വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്നിരുന്നു.
Summary: Former Indian President Pranab Mukherjee on Monday underwent a brain surgery at the Army's Research and Referral hospital for removal of a clot, sources said. Mukherjee, who was unwell, was hospitalised on the advice of the doctors and had tested positive for COVID-19 prior to the surgery.
Keywords: Former President, India, Pranab Mukherjee, Ventilator support, Army, Research and Referral hospital , COVID-19 , Tweet
COMMENTS