ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരമറിയിച്ചത്....
പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരമറിയിച്ചത്. തന്നോടു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധനയ്ക്ക് വിധേയരാകാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
ആശുപത്രിയില്‍ മറ്റു ചില ആവശ്യങ്ങള്‍ക്കായി പോയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ മുഖര്‍ജി വേഗത്തില്‍ രോഗമുക്തി നേടാനായി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കള്‍ രോഗം ബാധിച്ചു ചികിത്സയിലാണ്.
Summary: Former President Pranab Mukherjee has been diagnosed with the corona virus. Pranab Mukherjee himself shared the news on Twitter. He requested that those who came in contact with him go on self-monitoring and check up. He said the diagnosis was confirmed when he went to the hospital for some other purposes.
Keywords: President, Pranab Mukherjee, Corona virus, Twitter, Self-monitoring
COMMENTS