ഇടുക്കി: രാജമല പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 49 ആയി. ആറ് മൃതദേഹങ്ങളാണ് ഇന്ന് ഇതുവരെ കണ്ടെടുത്തത്. അപ...
ഇടുക്കി: രാജമല പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 49 ആയി. ആറ് മൃതദേഹങ്ങളാണ് ഇന്ന് ഇതുവരെ കണ്ടെടുത്തത്.
അപകടസ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇനി 21 പേരെ കണ്ടെത്താനുണ്ട്. ഇവരില്‍ അധികവും കുട്ടികളാണ്.
പ്രദേശം പാറകള്‍ നിറഞ്ഞതാണ്. ഇതു തിരച്ചിലിനു തടസ്സമാവുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് പാറ പൊട്ടിച്ച് തിരച്ചില്‍ വേഗത്തിലാക്കാന്‍ നീക്കം നടക്കുന്നു.
ഡ്രോണ്‍ ഉപയോഗിച്ചാണ് പുഴയിലും മറ്റും തിരയുന്നത്. ഇവിടെ എത്തിയ എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന ഇന്നും നടത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കൂട്ടത്തോടെ വരുന്നുണ്ട്. ഇത് കോവിഡ് പരക്കുമെന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ആയിരത്തോളം പേര്‍ ഇത്തരത്തില്‍ എത്തിയെന്നാണ് വിവരം. ശരീരോഷ്മാവ് മാത്രം പരിശോധിച്ചാണ് ഇവരെ ചെക്‌പോസ്റ്റില്‍ നിന്നു കടത്തി വിടുന്നത്.
ഇപ്പോള്‍ പെട്ടിമുടിയില്‍ നൂറിലേറെ പൊലീസും അഗ്‌നിശമന സേനാ ജീവനക്കാരും അമ്പതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനാ സംഘവും ക്യാമ്പ് ചെയ്യുകയാണ്. ഇവര്‍ക്ക് എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ആന്റിജന്‍ പരിശോധന നടത്തുകയാണ്.
ഇവിടെ, കഴിഞ്ഞ ദിവസം അഗ്‌നിശമന സേനാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് വലിയ സമ്പര്‍ക്കം ഇല്ലെന്നാണ് വിവരം.
Summary: The death toll in the landslide at Rajamala Pettimudi has risen to 49. Six bodies have been recovered so far today. The bodies were found in a river three kilometers from the accident site. 21 more to be found. Most of them are children.
Keywords: Landslide, Rajamala, Pettimud, Drone
COMMENTS