തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. പമ്പാ നദിയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. പമ്പാ നദിയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി.
നേരത്തെ ഈ ആവശ്യമുന്നയിച്ച് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വിജിലന്‍സ് കോടതിയെ സമീപിച്ചത്.
പ്രളയത്തെ തുടര്‍ന്ന് പമ്പയിലടിഞ്ഞുകൂടിയ മണ്ണ് ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് കമ്പനിക്ക് വന്‍തുകയ്ക്ക് മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
സംഭവം വിവാദമായതോടെ കമ്പനി കരാറില്‍ നിന്നും പിന്മാറിയിരുന്നു. മണല്‍ കടത്താന്‍ അനുമതി നല്‍കിയ ജില്ലാ കളക്ടറുടെ നടപടിയിലും അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണം ഉയര്‍ന്നതോടെ മണല്‍ കൊണ്ടുപോകരുതെന്ന ഉത്തരവുമായി വനംവകുപ്പും രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
Keywords: Pampa sand mining issue, Vigilance, Ramesh Chennithala, Government
COMMENTS